തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവഡോക്ടര്‍ ഷെഹ്നയുടെ മരണത്തില്‍ സുഹൃത്തായിരുന്ന ഡോ റുവൈസിനെതിരെ ഗുരുതര ആരോപണവുമായി പോലീസ്. റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്നും ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യമുണ്ടെന്നും പൊലീസ് പറഞ്ഞു.
റുവൈസിനെ കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളതെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ലെന്ന് ഡോ റുവൈസിനെ കുറിച്ച് ഡോ ഷെഹ്ന പറയുന്നു.
”അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാന്‍ എന്തിന് ജീവിക്കണം? ജീവിക്കാന്‍ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയില്‍ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷെ എന്റെ ഫ്യൂച്ചര്‍ ബ്ലാങ്ക് ആണ്.” എന്ന് ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
‘ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല. സഹോദരി ഉമ്മയെ നന്നായി നോക്കണമെന്നും ഷെഹ്ന ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അതേസമയം, തനിക്ക് ഷെഹ്ന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിന്റെ മൊഴി പൊലീസ് തള്ളി.
also read:വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം: മേയാന്‍ വിട്ട പശുവിനെ കടിച്ചുകൊന്നു
ഷെഹ്നയും റുവൈസും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തിയ ചിത്രങ്ങളും പൊലിസ് കോടതിയില്‍ നല്കി.
Discussion about this post