കണ്ണൂര്‍: ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. കണ്ണൂരിലാണ് സംഭവം. പാനൂര്‍ വടക്കേ പൊലിയൂര്‍ ശ്രീ കുരുടന്‍കാവ് ദേവീ ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ആനയിടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പരിഭ്രാന്തരായ നാട്ടുകാര്‍ ചിതറിയോടി.
അതേസമയം, സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകളൊന്നുമില്ല. സമീപത്തെ വീടിന്റെ പറമ്പില്‍ കയറിയ ആന അവിടെ നിലയുറപ്പിച്ചു.
വലിയ ദുരന്തത്തില്‍ നിന്നും പൂജാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ വെറ്റിനറി സര്‍ജന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു.
Discussion about this post