വയനാട്: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. സുല്‍ത്താന്‍ ബത്തേരിയില്‍ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. വടക്കനാട് പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്.
കഴിഞ്ഞദിവസം കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാല് വയസ് പ്രായമുള്ള പശുവിനെ കടുവ കൊന്നത്. മേയാന്‍ വിട്ട പശുവിന് വെള്ളം കൊടുക്കാന്‍ ചെന്ന രാജുവിന്റെ ബന്ധു വിനോദാണ് കടുവ പശുവിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടത്. തുടര്‍ന്ന് ഇക്കാര്യം വിനോദ് വനപാലകരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. വനപാലകര്‍ പ്രദേശത്ത് രണ്ട് കാമറകള്‍ സ്ഥാപിച്ചു. അതേസമയം, കടുവയെ ഉടന്‍ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Discussion about this post