ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിന് പിന്നാലെ ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കില്ലെന്ന് അധികൃതര്‍. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നു രാവിലെ 10 മണിയോടെ ഡാം തുറക്കുമെന്നായിരുന്നു തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നത്. തമിഴ്നാട് ഡാമില്‍ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്.
also read:വയനാട്ടില്‍ കര്‍ഷകന്റെ ജീവനെടുത്ത നരഭോജി കടുവ ഇനി തൃശ്ശൂരില്‍, ചികിത്സ നല്‍കും
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് വരുന്നത്.
കനത്തമഴയെ തുടര്‍ന്ന് ഇന്നലെ ഇത് 15,500 ആയിരുന്നു. ഇന്നലെ ഒറ്റദിവസം കൊണ്ട് രണ്ടടിയോളം വെള്ളം ഡാമില്‍ ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഡാം തുറക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്.
Discussion about this post