കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശ്ശൂരിലേക്ക് മാറ്റും. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തില്‍ സ്ഥലമില്ലാത്തതുകാരണമാണ് കടുവയെ പുത്തൂര്‍ സുവേളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുന്നത്.
വയനാട്ടിലെ വാകേരിയില്‍ നിന്നാണ് കടുവയെ പിടികൂടിയത്. കടുവയെ നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. ശരീരത്തില്‍ പരിക്കുള്ളതിനാല്‍ ചികിത്സ നല്‍കിയ ശേഷം ഐസൊലേഷന്‍ ക്യൂബിലേക്ക് മാറ്റും.
also read:തന്നെ പ്രതിയാക്കിയത് ഡോ.വന്ദനദാസ് കൊലക്കേസില്‍ പോലീസിനെ വിമര്‍ശിച്ചതിനുള്ള പ്രതികാരം; ഡോ. റുവൈസ്
മുഖത്തും മറ്റിടങ്ങളിലും വലിയ രീതിയിലുള്ള പരിക്കുണ്ട്. നിലവില്‍ കടുവയുടെ ആരോഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കടുവയെ പിടികൂടിയത്.
13 വയസുള്ള കടുവയാണ് കെണിയിലായത്. വാകേരി കൂടല്ലൂര്‍ സ്വദേശിയായ ക്ഷീര കര്‍ഷകന്‍ പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post