തന്നെ പ്രതിയാക്കിയത് ഡോ.വന്ദനദാസ് കൊലക്കേസില്‍ പോലീസിനെ വിമര്‍ശിച്ചതിനുള്ള പ്രതികാരം; ഡോ. റുവൈസ്

ജാമ്യഹര്‍ജിയില്‍ വാദത്തിനിടെയാണ് റുവൈസ് ഇക്കാര്യം ആരോപിച്ചത്.

കൊച്ചി: തന്നെ പ്രതിയാക്കിയത് ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ പോലീസിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമെന്ന് ഡോ. ഷഹ്‌ന ജീവനൊടുക്കിയ കേസില്‍ പ്രതിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥി ഡോ. ഇ.എ.റുവൈസ്. ജാമ്യഹര്‍ജിയില്‍ വാദത്തിനിടെയാണ് റുവൈസ് ഇക്കാര്യം ആരോപിച്ചത്.

എന്നാല്‍ അങ്ങനെ പറയാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു.ഡോ. ഇ.എ റുവൈസ് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള മനോവിഷമത്തിലാണ് ഡോ. ഷഹ്ന ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

ALSO READ തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രളയം; കേരളത്തിലൂടെയുളള 3 ട്രെയിനുകള്‍ അടക്കം 23 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി

അതേസമയം, സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാനാണ് അറസ്റ്റെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും പിജി കോഴ്സ് പൂര്‍ത്തിയാക്കിയശേഷം വിവാഹം നടത്താമെന്നു പറഞ്ഞത് ഷഹന സമ്മതിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Exit mobile version