തൃശൂര്‍: തൃശ്ശൂര്‍ മാന്ദാമംഗലത്ത് മൂന്ന് വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. മയില്‍ക്കുറ്റിമുക്ക് സ്വദേശി പള്ളത്ത്കുഴിയില് വീട്ടില്‍ അനീഷിന്റെയും അശ്വതിയുടെയും മകന് ആദവ് (3) ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ഒരുമണിയോടെയാണ് സംഭവം.
കുട്ടിയുടെ അച്ഛനും അമ്മയും വെട്ടുകാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. സമീപത്തു തന്നെയുള്ള അനീഷിന്റെ സഹോദരന്റ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിച്ചാണ് മാതാപിതാക്കള്‍ പോയത്. അനീഷിന്റെ അമ്മയും സഹോദരഭാര്യയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ALSO READ കരുവന്നൂരില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ല, പരാതി
ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. ഇവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി കുട്ടിയെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏക സഹോദരന് അദ്വൈത്.
Discussion about this post