ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. കുറച്ചുദിവസങ്ങളിലായി തമിഴ്നാട്- കേരള വനാതിര്‍ത്തി മേഖലയില്‍ അതി ശക്തമായ മഴയാണ് ഉണ്ടായിരുന്നത്. ഇതാണ് ജലനിരപ്പുയരാന്‍ കാരണം.
ALSO READ ആപ്പിള്‍ ഉത്പന്നങ്ങള്‍ വേണ്ട: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ചൈന
നാളെ രാവിലെ 10 മണിക്കാണ് ഡാം തുറക്കുക. നിലവില്‍ ജലനിരപ്പ് 137.5 അടിയിലെത്തി. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെക്കന്റില്‍ 10000 ഘനയടി വെള്ളം വരെ തുറന്നു വിടാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.