കൊച്ചി: നടനും കൊല്ലം എംഎല്‍എയുമായ എം മുകേഷും യുവജന കമ്മിഷന്‍ ചെയര്‍പെഴ്സണ്‍ ചിന്താ ജെറോമും വിവാഹിതരാകുന്നു എന്ന രീതിയിലുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തില്‍ നടപടിയ്‌ക്കൊരുങ്ങി മാതൃഭൂമി.
മാതൃഭൂമിയുടെ വാര്‍ത്താ പോസ്റ്റര്‍ എന്ന തരത്തിലാണ് വ്യാജന്‍ വാര്‍ത്ത പ്രചരിക്കുന്നത്. 2022ലും ഇതേ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. വിവാഹ മംഗളാശംസകള്‍ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പലരും വ്യാജ വാര്‍ത്ത പങ്കുവയ്ക്കുന്നുണ്ട്.
2017-ല്‍ ചിന്ത തന്റെ ഫേസ്ബുക്കില്‍ ഓണാശംസ നേര്‍ന്ന് കൊണ്ട് പങ്കുവച്ച ചിത്രമാണ് വ്യാജ പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരുവരെയും അപഹസിച്ചുകൊണ്ടുള്ള കമന്റുകളാണ് ഓരോ പോസ്റ്റുകള്‍ക്ക് താഴെയും വരുന്നത
ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മാതൃഭൂമിയുടെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും മാതൃഭൂമി അറിയിച്ചു