രാത്രിയില്‍ അയല്‍ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി, പിന്നെ തിരിച്ചെത്തിയില്ല, കാണാതായ 13കാരനെ കണ്ടെത്തി

കോട്ടയം: അയല്‍ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി കാണാതായ 13കാരനെ കാണ്ടെത്തി. കോട്ടയത്താണ് സംഭവം. കാരയില്‍ചിറ ജാസ്മിന്റെ മകന്‍ അഥിനാ(13)നെയാണ് കണ്ടെത്തിയത്.

അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഏഴരയോടെയാണ് വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന അഥിനാനെ കാണാതായത്.

also read: പങ്കെടുക്കുന്നത് സ്വകാര്യ ചടങ്ങിൽ: ഗവർണർക്ക് എതിരെ ഇന്ന് എസ്എഫ്‌ഐ പ്രതിഷേധമില്ല; നിർദേശിച്ച് പിഎം ആർഷോ

സമീപത്തെ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയ അഥിനാന്‍ അവിടെ നിന്ന് മടങ്ങിയിരുന്നു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. രാത്രി 12 മണിക്ക് കടുത്തുരുത്തിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

Exit mobile version