തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നവകേരള സദസ്സിന്റെ ഭാഗമായി പത്തനംതിട്ടയിലായിരുന്നു എകെ ശശീന്ദ്രന്. അതിനിടെയായിരുന്നു സംഭവം.
തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിപിയിലും ഇസിജിയിലും വ്യത്യാസം കണ്ടതോടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
Discussion about this post