ആലപ്പുഴ: ആലപ്പുഴയില്‍ യുവ കവിയെ വീട്ടനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാല്‍പ്പത്തിമൂന്നുകാരനായ കടുവിനാല്‍ ഐക്കര വീട്ടില്‍ ജി ഹരിലാല്‍ ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഹരിലാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളികുന്നം മഠത്തിലയ്യത്ത് ജങ്ഷനു സമീപം കളീക്കല്‍ തെക്കതില്‍ വീട്ടില്‍ ഹരിലാല്‍ തനിച്ചായിരുന്നു താമസം. ഏറെ വൈകിയിട്ടും വീട്ടിനുള്ളില്‍ നിന്നും ആളനക്കമൊന്നുമില്ലാത്തത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു.
ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടാതിരുന്നതോടെ നാട്ടുകാര്‍ വിവരം പഞ്ചായത്തംഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കതക് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി.
കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോള്‍ സോഫയില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹരിലാല്‍ കരള്‍ രോഗ ബാധിതനായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ബിഗ് ബോസ് ടെലിവിഷന്‍ ഷോയില്‍ ബോസില്‍ പരീക്കുട്ടി പാടിയ ഒരു കിളിയായിരുന്നെങ്കില്‍ ഞാന്‍ എന്ന കവിത എഴുതിയത് ഹരിലാല്‍ ആയിരുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു അന്ന് കവിത.