കേരളത്തില്‍ പടര്‍ന്നുപിടിച്ച് കോവിഡ്, സ്ഥിരീകരിച്ചത് പുതിയ ഉപവകഭേദം, ബാധിച്ചത് നിരവധി പേര്‍ക്ക്, ജാഗ്രതാനിര്‍ദേശം

covid | bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കോവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎന്‍.1’ സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

തിരുവനന്തപുരം സ്വദേശിയായ 79കാരനാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

also read: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ്; കണ്ണൂരിലും പ്രതിഷേധം; താൻ സമരക്കാരെ കണ്ടില്ലെന്ന് പരിഹസിച്ച് ഗവർണർ

ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി. നേരത്തെ സിംഗപ്പൂരില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിക്ക് നേരത്തെ ജെഎന്‍1 കണ്ടെത്തിയിരുന്നു.

കേരളത്തില്‍ പുതിയ വകഭേദം കണ്ടെത്തിയതോടെ കേന്ദ്രം ആരോഗ്യവകുപ്പുമായി ആശയവിനമയം നടത്തി. വിദേശത്തു നിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം.

Exit mobile version