ശബരിമല യുവതീപ്രവേശനത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികൂലിച്ചും അനുകൂലിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിറയുകയാണ്. അതേസമയം, കേരളത്തില്‍ അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്.
ശബരിമല വിഷയത്തിലെ ചൂടും നാട്ടിലെ അതിശൈത്യവും ചേര്‍ത്ത് നടന്‍ ഹരീഷ് പേരടിയുടെ ഹാസ്യരൂപേണ ആനുകാലിക സംഭവങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.
ഷൂട്ടിങ്ങിനിടെ തലമുതല്‍ മുണ്ടിട്ട് ദേഹം പൊതിഞ്ഞു നടക്കുന്ന ചിത്രമാണ് നടന്‍ ഹരീഷ് പേരടി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ”മീശയുള്ളതുകൊണ്ട് ആരും പേടിച്ചില്ലാ… മീശയില്ലെങ്കില്‍ ചിലപ്പോള്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രീയാണെന്ന് കരുതി ഒരു പാട് പേര്‍ ഭയപ്പെട്ടേനെ”, എന്നും അദ്ദേഹം അടിക്കുറിപ്പായി എഴുതിയിരിക്കുന്നു.