ലീഗിന്റെ വ്യാജവാര്‍ത്തകള്‍ക്കെതിരെ പിടിമുറുക്കി മന്ത്രി കെടി ജലീല്‍; മതസ്പര്‍ദ്ധ വളര്‍ത്തുന്നത് സംസ്ഥാനത്തെ തകര്‍ക്കുന്നതിന് തുല്യം; വ്യാജ വാര്‍ത്ത പടര്‍ച്ചവര്‍ക്കുള്ള ‘എട്ടിന്റെ പണി’

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലീഗിനെതിരെ മന്ത്രി രംഗത്തെത്തിയത്.

KT Jaleel | Bignewslive

തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും പ്രചരിക്കുന്നതിലും ലീഗ് സൈബര്‍ തേരാളികള്‍ എന്നും മുന്‍പിലെന്ന് മന്ത്രി കെടി ജലീല്‍. പച്ച നുണ ആയിരം തവണ ആവര്‍ത്തിച്ചാലും അത് സത്യമാവില്ലെന്നും മന്ത്രി തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലീഗിനെതിരെ മന്ത്രി രംഗത്തെത്തിയത്. നിങ്ങള്‍ എന്തൊക്കെ കുപ്രചരണങ്ങള്‍ നടത്തിയാലും കുപ്രചരണങ്ങള്‍ അഴിച്ച് വിട്ടാലും ദൈവ കൃപയാല്‍ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കുറിച്ചു. സുന്നി വിഭാഗം നേതാക്കള്‍ക്കും ഇസ്ലാമിനും എതിരായി കെടി ജലീലിന്റേത് എന്ന തരത്തില്‍ വ്യാജ പോസ്റ്റുകള്‍ വ്യാപകമായി പ്രതരിത്തുവരികയായിരുന്നു. ഇതിനെതിരെ മന്ത്രി ഡിജിപയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതോടെ പ്രചരിപ്പിച്ചവര്‍ക്കുള്ള പണി പുറകെ വരുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ പ്രരണങ്ങള്‍ക്ക് പിന്നില്‍ ലീഗ് അണികളും ചില നേതാക്കളും ആണെന്നാണ് ലഭിക്കുന്ന വിവരം. അഴീക്കോട് ഷാജി എന്ന ഐഡിയില്‍ നിന്നാണ് വ്യാജ വാര്‍ത്ത പടച്ച് വിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ലീഗ് സൈബര്‍ തേരാളികള്‍ എന്നും മുന്നിലാണ്. താഴെ കൊടുത്തത് അത്തരമൊന്നാണ്. ഇതിനെതിരെ ഉഏജ ക്ക് പരാതി നല്‍കിയിട്ടുണ്ട്. കള്ളവാര്‍ത്ത ഉണ്ടാക്കിയവരും പ്രചരിപ്പിച്ചവരും ശിക്ഷാര്‍ഹരാണ്. ശൈഖുനാ അജ അബൂബക്കര്‍ മുസ്ല്യാരെയും അവര്‍ വെറുതെ വിട്ടിട്ടില്ല. അദ്ദേഹത്തിന്റേതെന്ന രൂപത്തില്‍ പുറത്തിറക്കിയ പോസ്റ്റിന് ഉസ്താദ് തന്നെ ഔദ്യോഗികമായി നല്‍കിയ മറുപടിയാണ് ഇമേജുകളില്‍ മറ്റൊന്ന്. ശൈഖുനയും നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പച്ച നുണ ആയിരം തവണ ആവര്‍ത്തിച്ചാലും അത് സത്യമാവില്ല. നിങ്ങള്‍ എന്തൊക്കെ കുപ്രചരണങ്ങള്‍ അഴിച്ചു വിട്ടാലും ദൈവ കൃപയാല്‍ ഒന്നും സംഭവിക്കില്ല.

Exit mobile version