ആലപ്പുഴ: ഹരിപ്പാട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി. കാര്‍ത്തികപ്പള്ളി മഹാദേവി അജ്മല്‍ നിവാസില്‍ പ്രസാദിന്റെ (54) മൃതദേഹമാണ് കുടുംബ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുതല്‍ പ്രസാദിനെ കാണാനില്ലായിരുന്നു. പാലക്കാട് ജോലിക്കായി പോകുന്നു എന്നു പറഞ്ഞാണ് തിങ്കളാഴ്ച പ്രസാദ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ പിന്നീട് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ്, ഹരിപ്പാട് അഗ്നിരക്ഷ സേന എന്നിവര്‍ എത്തിയാണ് മൃതദേഹം കരക്ക് എത്തിച്ചത്. തദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post