ലോകപ്രശസ്തനായ യുവസഞ്ചാരിയാണ് ഡ്രൂ ബിന്‍സ്‌കി. 27 വയസിനിടെ ഡ്രൂ 153 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. സഞ്ചാരത്തിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം കൊച്ചിയിലുമെത്തി.
ജൂതത്തെരുവും സിനഗോഗും കാമറയില്‍ പകര്‍ത്തുന്നതിനിടെ സുഹൃത്ത് അച്ചുവിനൊപ്പം എറണാകുളം ഗിരിനഗറിലുള്ള ബാലാജി ടീ സ്റ്റാളിലുമെത്തി.
ചായക്കടയില്‍ നിന്നുള്ള വരുമാനം കൊണ്ടു ലോക സഞ്ചാരം നടത്തുന്ന ദമ്പതികളായ വിജയനെയും ഭാര്യ മോഹനയുമായി കൂടിക്കാഴ്ചയും നടത്തി. വിജയന്റെ യാത്രകളെക്കുറിച്ചു വായിച്ചറിഞ്ഞാണ് അതേക്കുറിച്ചു തന്റെ വ്‌ളോഗില്‍ ചിത്രീകരിക്കാന്‍ ഡ്രൂ ബിന്‍സ്‌കി എത്തിയത്.
വരുമാനത്തില്‍ നിന്നു മിച്ചം പിടിച്ച് 23 രാജ്യങ്ങളില്‍ വിജയനും ഭാര്യയും പോയിക്കഴിഞ്ഞു എന്നറിഞ്ഞപ്പോള്‍ ഡ്രൂ ബിന്‍സ്‌കി ചോദിച്ചു ‘എങ്ങനെയാണ് ഈ തുക സമാഹരിക്കാന്‍ സാധിക്കുന്നത്?’ ഡ്രൂവിന് ആ രഹസ്യം വിജയന്‍ പറഞ്ഞു കൊടുത്തു.
ഡ്രൂ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് 2 ദിവസത്തിനകം 40 ലക്ഷത്തിലധികം ആളുകളാണ് ഒരു ചായക്കടക്കാരന്‍ ലോകം സഞ്ചരിച്ച കഥ കണ്ടത്. വിദേശികളായ നിരവധി ആളുകളാണ് വിജയന്റെയും മോഹനയുടെയും യാത്രകള്‍ക്ക് പിന്തുണയുമായി എത്തിയത്. പലരും ഇവര്‍ക്ക് തങ്ങളുടെ രാജ്യത്തെ ക്ഷണിക്കുന്നുണ്ട് ഇവരെ.