കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ സ്വദേശി ബാദുഷ ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ വരുന്നതിനിടെ ഇയാള്‍ യുവതിയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
യുവതിയെ വഴിയില്‍ തടഞ്ഞ പ്രതി കൈയില്‍ കയറിപ്പിടിച്ചു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
ALSO READ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് കോഴിക്കോട് എത്തും; കനത്ത സുരക്ഷയൊരുക്കി പോലീസ്
സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്കി. യുവതിയുടെ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Discussion about this post