മസ്കറ്റ്: ഒമാന്റെ ബജറ്റ് എയര്‍ വിമാനമായ സലാം എയറിന്റെ മസ്കറ്റ്-കോഴിക്കോട് സര്‍വീസ് ശനിയാഴ്ച ആരംഭിക്കും. തിരുവനന്തപുരം, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നൗ എന്നിവടങ്ങളിലേക്ക് മസ്കറ്റില്‍ നിന്ന് നേരിട്ട് സര്‍വീസുകള്‍ നടത്തും. മസ്കറ്റില്‍ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.20ന് കോഴിക്കോടെത്തും.
കോഴിക്കോട് നിന്ന് ഡിസംബര്‍ 17 മുതലാണ് മസ്കറ്റിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തും. മസ്കറ്റില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 65-80 റിയാലിനും ഇടക്കാണ്.
ഈ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 20 കിലോ ലഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗുമാണ് കൊണ്ടു പോവാന്‍ കഴിയുക. പത്ത് റിയാല്‍ അധികം നല്കി ടിക്കറ്റെടുക്കുകയാണെങ്കില്‍ 30 കിലോ ലഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗും കൊണ്ട് പോകാന്‍ കഴിയും.
അതേസമയം, തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതലാണ് തുടങ്ങുക. ആഴ്ചയില്‍ രണ്ട് വീതം സര്‍വിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
Discussion about this post