തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും 18 വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് കെ വിദ്യാധരന്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പോക്‌സോ പ്രകാരം പിടിയിലായ കോട്ടുകാല്‍ കഴിവൂര്‍ നെല്ലിമൂട് തേരി വിള പുത്തന്‍ വീട്ടില്‍ ബിജുവിനെയാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ശിക്ഷിച്ചത്.
ALSO READ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു! സംഭവം മഞ്ചേരിയില്‍
2016ല്‍ ആണ് കേസിനാസ്പദമായ സംഭവം. നെയ്യാറ്റിന്‍കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ കെ .എസ് സന്തോഷ് കുമാര്‍ ഹാജരായി.
Discussion about this post