കുടുംബ വഴക്കിനിടെ 65കാരനെ കുത്തിക്കൊന്നു, ഓടിരക്ഷപ്പെട്ട മരുമകന്‍ അറസ്റ്റില്‍

മലപ്പുറം: അറുപത്തിയഞ്ചുകാരനെ കുത്തിക്കൊന്ന കേസില്‍ മരുമകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. പുല്ലാര സ്വദേശി അയ്യപ്പന്റെ മരണത്തില്‍ മകളുടെ ഭര്‍ത്താവ് പ്രിനോഷാണ് പിടിയിലായത്.

മലപ്പുറം മഞ്ചേരി പുല്ലാരയിലാണ് സംഭവമുണ്ടായത്. കുടുംബ വഴക്കിനിടെയായിരുന്നു ആക്രമണം. അയ്യപ്പനെ പ്രിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നു.

also read: പാര്‍ക്കിങ് ഏരിയയില്‍ വച്ച ബൈക്ക് മോഷ്ടിച്ചു: ഫേസ്ബുക്കില്‍ പോസ്റ്റ് കണ്ടതോടെ കള്ളന്റെ മനസ് മാറി; തിരികെ എത്തിച്ചു

മരുമകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ ഉടന്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ മഞ്ചേരി പൊലീസാണ് പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുത്തത്.

Exit mobile version