തിരുവനന്തപുരം: പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണം ഒരുക്കും. കൊല്ലത്ത് വെച്ച് നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നതിന്റെ ടെന്‍ഡര്‍ തുടര്‍ച്ചയായ 17-ാം വട്ടവും അദ്ദേഹം നേടി.
ജനുവരി 2 മുതല്‍ 8 വരെയാണു കലോത്സവം. ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് കഴിഞ്ഞ വര്‍ഷം പഴയിടവും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ സസ്യ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാര്‍ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.
കലോത്സവത്തില്‍ ദിവസവും 40000- 50000 പേര്‍ക്ക് ഭക്ഷണം വിളമ്പേണ്ടതുണ്ട്. നോണ്‍ വെജ് കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്നങ്ങളും വിലയിരുത്തിയാണ് ‘വെജിറ്റേറിയന്‍’ തുടരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.