കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഷബ്ന ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍തൃമാതാവ് നബീസ പോലീസ് കസ്റ്റഡിയില്‍. ഷബ്നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതാവ് തണ്ടാര്‍കണ്ടി നബീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം നബീസയെ പിടികൂടിയത്. ഷബ്‌നയുടെ ഭര്‍ത്താവിന്റെ അമ്മാവനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ വനിതാ കമ്മീഷന്‍ ഷബ്നയുടെ മരണത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമെന്നും ഷബ്നയുടെ വീട്ടില്‍ എത്തിയ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പും ചേര്‍ത്ത് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം. നിലവില്‍ ചേര്‍ത്തിരിക്കുന്നത് എളുപ്പം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. നിലവിലെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും വനിതാ കമ്മീഷന്‍ പോലീസില്‍ നിന്ന് തേടിയിരുന്നു.
Discussion about this post