മലപ്പുറം: മലപ്പുറത്തെ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. അപകടത്തിന് പിന്നാലെ ബൈക്ക് യാത്രക്കാരന് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുടേതാണ് കാര്‍ എന്നാണ് പോലീസ് പറയുന്നത്.
നവംബര്‍ 27ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി സനാഹ് (22)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ.ബിജു ജോര്‍ജിനെതിരെ കേസെടുത്തു.
also read: വയനാട്ടില്‍ പ്രജീഷിനെ കൊന്നത് WWL 45 എന്ന കടുവ, തിരിച്ചറിഞ്ഞ് വനംവകുപ്പ്
മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിക്കലിനുമാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. അപകടത്തിനുശേഷം ഡോക്ടര്‍ കാര്‍ പൊളിച്ചു വില്പന നടത്താന്‍ തൃശൂരിലെ കടയിലെത്തിച്ചിരുന്നു. ഈ കാര്‍ കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു.
കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ പാലത്തിനുമുകളില്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സെനാഹ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
Discussion about this post