കണ്ണൂര്‍: കൊറിയര്‍ സര്‍വ്വീസ് വഴി 400 കിലോ ഹാന്‍സ് കടത്തിയ യുവാക്കള്‍ അറസ്റ്റില്‍. 15,300 പാക്കറ്റുകളിലായി 400 കിലോ ഹാന്‍സാണ് തലശ്ശേരിയില്‍ നിന്ന് എക്സൈസ് പിടികൂടിയത്. ഫരീദാബാദില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി അയച്ചതാണ് ഹാന്‍സ്. വിപണിയില്‍ ഏഴ് ലക്ഷം രൂപയോളം വില വരുന്ന ഹാന്‍സാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
സംഭവത്തില്‍ ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാന്‍, മുഹമ്മദ് സഫ്വാന്, സമീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം വാടക വീട്ടില്‍ നിന്നാണ് ഹാന്‍സ് പിടികൂടിയത്. കണ്ണൂര്‍ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജേഷ് എ.കെയുടെ നേതൃത്തിലുള്ള സംഘവും കണ്ണൂര്‍ ഐബി ഇന്‍സ്പെക്ടര്‍ പ്രമോദ് കെ പിയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Discussion about this post