കണ്ണൂര്‍: തലശ്ശേരിയില്‍ പകല്‍ സമയത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ മോഷണം. ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തില്‍ നവാസിന്റെ വീട്ടില്‍ നിന്നും നാലര ലക്ഷം രൂപ കവര്‍ന്നു. സംഭവത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
നവാസും ഭാര്യയും ജോലിക്കായി രാവിലെ വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്. തൊട്ടടുത്ത വീടുകള്‍ തമ്മില്‍ ഒരു മതില്‍ ദൂരം മാത്രമേ ഉള്ളൂ. കിണറിനോടുചേര്‍ന്നുള്ള വാതില്‍ വഴിയാണ് ള്‍ വീടിന് അകത്ത് കയറിയത്.
ശേഷം അലമാരയില്‍ കവറില്‍ പൊതിഞ്ഞു വെച്ച നാലര ലക്ഷം രൂപ മോഷ്ടിച്ചു. പക്ഷെ താഴെ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കള്ളന്മാര്‍ കണ്ടില്ല. വൈകിട്ട് ജോലി കഴിഞ്ഞ് നവാസും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് തകര്‍ന്ന വാതില്‍ ശ്രദ്ധിച്ചത്. ഇവരുടെ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ALSO READ വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടുടമകള്‍ അറസ്റ്റില്‍
അതേസമയം, പ്രദേശത്തെ സ്ഥിരം മോഷ്ടാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. സമീപത്ത് സിസിടിവി ഇല്ലാത്തത് പ്രതിസന്ധിയായേക്കുമെന്നും പോലീസ് പറയുന്നു.