സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുമ്പില്‍ അശ്ലീല പ്രദര്‍ശനം, ചേന മഹേഷ് അറസ്റ്റില്‍

ഹരിപ്പാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് വഞ്ചിയില്‍ വീട് മഹേഷ് (ചേന മഹേഷ്) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

arrest| bignewslive

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. പൊതുനിരത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തുകയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു.

also read: ‘നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ വോട്ട് ചെയ്തത്’; മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കെട്ടിപ്പിടിച്ച് വിലപിച്ച് മധ്യപ്രദേശിലെ സ്ത്രീകൾ; വീഡിയോ

തുടര്‍ന്ന് ഇയാള്‍ക്കെതിരെ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊയ്യക്കര ജംഗ്ഷനില്‍ വെച്ച് കഴിഞ്ഞ ദിവസം ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുമ്പില്‍ അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നു.

arrest| bignewslive

ഈ കേസിലാണ് പോസ്‌കോ ചുമത്തി അറസ്റ്റ് ചെയ്തത്. ഐഎസ്എച്ച് ഒ ശ്യാംകുമാര്‍ വിഎസ്, എസ്‌ഐമാരായ ഷൈജ, ഉദയകുമാര്‍, ഷെഫീഖ്, എ എസ് ഐ വിനോദ് കുമാര്‍, സിപിഒ നിഷാദ്, സോജു, അരുണ്‍ കുമാര്‍, പ്രദീപ് ഉണ്ണികൃഷ്ണന്‍, രതീഷ് എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version