ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില കുതിച്ചുയരുന്നു. ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി താത്കാലികമായി നിരോധിച്ചതോടെയാണ് യുഎഇയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും വില കുതിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ഉള്ളിക്കാണ് ഗള്‍ഫില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത്. അതേസമയം, ലുലു പോലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില അത്ര കൂടിയിട്ടില്ലെങ്കിലും ഗ്രോസറി, ചെറുകിട സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ വില കുത്തനെ വര്‍ധിച്ചു.
ഷാര്‍ജയിലെ ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യനുള്ളിയുടെ വില ഇന്നലെ കിലോയ്ക്ക് 8 ദിര്‍ഹത്തിലേറെയായി. ഇന്ത്യന്‍ ഉള്ളിക്ക് മറ്റു രാജ്യങ്ങളിലെതിനേക്കാള്‍ ഗുണനിലവാരമുള്ളതാണ് വില ഉയരാന്‍ കാരണം.
ഉള്ളി വിളവ് ഇന്ത്യയില്‍ കുറഞ്ഞതോടെ ക്ഷാമം നേരിടുന്നത് തടയാന്‍ മുന്‍കരുതലായാണ് കയറ്റുമതി നിരോധിച്ചത്. മുന്‍പും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്താറുണ്ട്.
Discussion about this post