ഇരിട്ടി: കത്തോലിക്ക സഭയുടെ കർഷക അതിജീവന യാത്രയിൽ വീണ്ടും ‘റബ്ബർ രാഷ്ട്രീയം’ പറഞ്ഞ് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കര#്ഷകർക്ക് ഇനിമേൽ രാഷ്ട്രീയമില്ലെന്നും അതിജീവനം മാത്രമാണ് അവരുടെ രാഷ്ട്രീയമെന്നും പാംപ്ലാനി കർഷക അതിജീവനയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
റബ്ബറിന് കേരളം പ്രഖ്യാപിച്ച 250 രൂപ തന്നാൽ ഇപ്പോൾ ഭരിക്കുന്നവർക്കൊപ്പം നിൽക്കും. കേന്ദ്രത്തോട് നമ്മൾ നേരത്തേ ആവശ്യപ്പെട്ട 300 രൂപ തന്നാൽ അവർക്കായിരിക്കും വോട്ടെന്നും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസുകാർ സഹായിച്ചാൽ അവർക്കൊപ്പം നിൽക്കുമെന്നും പാംപ്ലാനി അറിയിച്ചു.
ഇനി കർഷകന് നൽകാനുള്ളത് നൽകിയിട്ട് മതി ശമ്പളവിതരണമെന്ന് പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാറുകൾ മാറണമെന്നും കാർഷികകടങ്ങൾ എഴുതിത്തള്ളണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
14.5 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. ഇതിന്റെ പത്തിലൊന്നുപോലും വേണ്ടാ ചെറുകിട കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാനെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ALSO READ- ഗവണ്‍മെന്റ് ജോലിക്കാരന്‍, സ്ത്രീധനം കുറച്ചല്ലെ ചോദിച്ചുള്ളൂ, പകരം ബുള്ളറ്റും വീട് മോടിപിടിപ്പിക്കാനും കൂടെ: ഇങ്ങനെ ഒരുത്തന്റെ കൂടെ ജീവിക്കേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു; അന്ന് എടുത്ത തീരുമാനത്തില്‍ അഭിമാനം
ജീവിക്കാനുള്ള നിലവിളിയാണ് കാർഷികമേഖലയിൽ നിന്ന് ഉയരുന്നതെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ജോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, തലശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി പുഞ്ചകുന്നേൽ, അതിരൂപതാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, സണ്ണി ജോസഫ് എംഎൽഎ, രാജീവ് കൊച്ചുപറമ്പിൽ, ഫാ. ജോസഫ് കാവനാടി, പ്രൊഫ. ജോബി കാക്കശ്ശേരി, ബെന്നി മാത്യു, ബെന്നി പുതിയാമ്പുറം, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയിൽ എന്നിവർ സംസാരിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് ബിജു പറയനിലം നയിക്കുന്ന യാത്ര 22-ന് തിരുവനന്തപുരത്താണ് സമാപിക്കുക. ഇരിട്ടിയിൽ ആരംഭിച്ച റാലി, തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാംപ്ലാനി, താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കത്തോലിക്ക കോൺഗ്രസ് അതിരൂപത ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ എന്നിവർ നയിച്ചു. റാലിയിൽ പുരോഹിതന്മാർ, കന്യാസ്ത്രീകൾ, കർഷകർ എന്നിവർ അണിനിരന്നു.
Discussion about this post