തുലാപ്പള്ളി: റോഡരികിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിനടിയിൽ ഉറങ്ങിയ ശബരിമല തീർഥാടകരുടെ കാലിലൂടെ വാഹനം കയറി പരിക്ക്. ആന്ധ്രപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ഇരുവരും അതേബസിലെ യാത്രക്കാരിയിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് എരുമേലി-ഇലവുങ്കൽ -പമ്പ റോഡിൽ തുലാപ്പള്ളിയിൽ ദാരുണസംഭവം ഉണ്ടായത്. ശബരിമലയിലുള്ള വൻഭക്തജന തിരക്കുകാരണം വാഹനങ്ങൾ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. ഇവർ എത്തിയ കെഎസ്ആർടിസി ബസും ഇത്തരത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
ഈ സമയത്ത് ഇരുവരും വാഹനത്തിൽനിന്നിറങ്ങി അടിയിൽ കിടന്നുറങ്ങുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ALSO READ- തിരിച്ചടവ് മുടങ്ങി, പിന്നാലെ നിരന്തരം ഭീഷണി, മൈക്രോ ഫിനാന്‍സ് വായ്പയില്‍ കുടുങ്ങിയ യുവാവ് ജീവനൊടുക്കി
ഇവർ ഉറങ്ങുന്നതറിയാതെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് കാലിലൂടെ ടയർ കയറിയിറങ്ങിയത്. ഇവരെ ആദ്യം നിലയ്ക്കലിലെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
Discussion about this post