തിരിച്ചടവ് മുടങ്ങി, പിന്നാലെ നിരന്തരം ഭീഷണി, മൈക്രോ ഫിനാന്‍സ് വായ്പയില്‍ കുടുങ്ങിയ യുവാവ് ജീവനൊടുക്കി

കൊടുങ്ങല്ലൂര്‍: കെട്ടിട നിര്‍മാണ തൊഴിലാളിയായി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂരിലാണ് സംഭവം. മൈക്രോ ഫിനാന്‍സ് വായ്പയില്‍ കുടുങ്ങി ജീവനൊടുക്കിയതാണെന്നാണ് വിവരം.

കെട്ടിട നിര്‍മാണ തൊഴിലാളി അഴീക്കോട് സ്വദേശി പറപ്പുളിവീട്ടില്‍ നിഷിന്‍ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. നിഷിനെ കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

also read: പ്രജീഷിന്റെ മരണവാര്‍ത്ത അസ്വസ്ഥനാക്കി: കുടുംബത്തിനോടൊപ്പമുണ്ട്, സഹോദരനെ വിളിച്ച് ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി എംപി

നിഷിന്‍ 4 ലക്ഷം രൂപ മൈക്രോഫിനാന്‍സില്‍ നിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വായ്പാ ദാതാക്കളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

നിഷിന്‍ വായ്പ തിരിച്ചടവിന് സാവകാശം തേടി പൊലീസിനെയും സമീപിച്ചിരുന്നു. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version