തിരുവനന്തപുരം: സര്‍ക്കാരിന്റെ സമയോജിത ഇടപെടലിനെ പ്രശംസിച്ച് മാലാപാര്‍വ്വതി രംഗത്ത്. കഴിഞ്ഞ ദിസവം ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമ, കവിത എന്നിവരെ തിരിച്ചയച്ച സര്‍ക്കാര്‍ നിലപാടിനെയാണ് മാല പാര്‍വതി പിന്തുണക്കുന്നത്. സന്നിധാനത്ത് ലാത്തി വീശിപ്പിക്കാന് നടന്ന ശ്രമത്തെ ഒഴിവാക്കാന്‍ ശ്രമിച്ച കടകംപള്ളി സഖാവിന് അഭിവാദ്യമെന്ന് മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
‘കലാപം ഉണ്ടാക്കാന്‍ വന്നവര്‍ക്ക് ആ അവസരം നല്കാതിരിക്കലാണ് ബുദ്ധി. ഭരണപാടവം! സന്നിധാനത്ത് ലാത്തി വീശിപ്പിക്കാന് നടന്ന ശ്രമമാണ് ഇന്ന് ഒഴിവായത്. ഉചിതമായ തീരുമാനം. കടകംപള്ളി സഖാവിന് അഭിവാദ്യം’.