കൊച്ചി: എറണാകുളത്ത് യുവതിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പറവൂര്‍ തേവര്‍ക്കാട് സ്വദേശിനി ശരണ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്നുമാസം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം കഴിഞ്ഞത്. സ്വന്തം വീട്ടിലെ മുറിയിലാണ് ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: നവ കേരള ബസ്സിന് നേരെ കറുത്ത ഷൂ ഏറ്, കെഎസ്യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
യദുകൃഷ്ണനാണ് ശരണ്യയുടെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസം എട്ടു മണി വരെ യദുകൃഷ്ണന് ശരണ്യയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് പോയ ശേഷമായിരുന്നു ആത്മഹത്യയെന്നാണു സൂചന.
ശരണ്യയെ പുലര്‍ച്ചെ ഒരു മണിക്കാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Discussion about this post