കൊച്ചി: നവ കേരള സദസ് ബസിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ബേസില്‍ വര്‍ഗീസ്, ജിബിന്‍, ദേവകുമാര്‍, ജെയ്ഡന്‍ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം എറണാകുളം ഓടക്കാലിയില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ നേരത്തെ പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ബസ്സിനു നേരെ കറുത്ത ഷൂ ആണ് എറിഞ്ഞത്.
മനഃപ്പൂര്‍വമാല്ലാത്ത നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണം വരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്‌ഐആറില്‍ പറയുന്നത്.
നവകേരള ബസ്സിന് നേരം ഷൂ എറിഞ്ഞവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരുമെന്നും അന്നേരം വിലപിച്ചിട്ട് കാര്യമില്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.