കല്‍പ്പറ്റ: വയനാട് ചുരത്തില്‍ ലോറി മറിഞ്ഞ് കോഴിമുട്ട റോഡില്‍ പൊട്ടി ഒഴുകി ബൈക്കുകള്‍ തെന്നിവീണു. ഒന്നാം വളവിന് സമീപമാണ് തമിഴ്‌നാട്ടില്‍ നിന്ന് കോഴിമുട്ട കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റോഡില്‍ തന്നെയാണ് ലോറി മറിഞ്ഞത്.
ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ലോറി മറിഞ്ഞത്. മറിഞ്ഞ ലോറിയില്‍ നിന്നും മുട്ടപൊട്ടി റോഡിലൂടെ പരന്നൊഴുകി. ഇതുകാരണം നിരവധി ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ തെന്നി വീണു. ബൈക്ക് യാത്രികരായ ചിലര്‍ക്ക് നിസാര പരിക്കേറ്റു. പിന്നീട് പോലീസും ചുരം സംരക്ഷണ പ്രവര്‍ത്തകരും സ്ഥലത്തെത്തി വെള്ളം ഒഴിച്ച് റോഡ് വൃത്തിയാക്കുകയായിരുന്നു.
ലോറി മറിഞ്ഞതോടെ ഏറെ സമയം വൈത്തിരി-കോഴിക്കോട് പാതയില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. പിന്നീട് അഗ്‌നിരക്ഷാസേന ഉള്‍പ്പടെ സ്ഥലത്തെത്തി ലോറി റോഡില്‍ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനായത്.