പത്തനംതിട്ട: ശബരിമലയില്‍ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകള്‍ പത്മശ്രീയാണ് മരിച്ചത്. അപ്പാച്ചിമേട്ടിലാണ് സംഭവം.
കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുട്ടിയെ മൃതദേഹം പമ്പ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വലിയ തിരക്കാണ് സന്നിധാനത്ത്. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷത്തിലേറെ പേരാണ് ദര്‍ശനം നടത്തിയത്.
Discussion about this post