തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. ഇരവിമംഗലം ഉദയംപേരൂര്‍ മണിയറ ഗാര്ഡന് കരുവേലി ഹൗസില്‍ ബെന്നിയുടെ മകള്‍ അതിഥി ബെന്നിയാണ് മരിച്ചത്.
ഇരുപത്തിരണ്ട് വയസ്സായിരുന്നു. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന അതിഥി ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നാണ് വീണത്. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനായിരുന്നു സംഭവം.
അതിഥി കുറച്ചു നാളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നുവെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അതിഥി തീവ്രപരിചണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നു പുലര്‍ച്ചെയാണു മരിച്ചത്.
ഹോസ്റ്റലില്‍ താമസിച്ചിരുന്ന അതിഥി രണ്ട് ആഴ്ച മുന്‍പ് വീട് വാടകയ്ക്കെടുത്ത് അവിടേക്കു താമസം മാറിയിരുന്നു. അവിടെ അമ്മയും അതിഥിക്കൊപ്പമുണ്ടായിരുന്നു. പുസ്തകം വാങ്ങുന്നതിനായി ഹോസ്റ്റലിലെത്തിയപ്പോഴാണ് മൂന്നാം നിലയില്‍നിന്നു വീണത്.
രണ്ടു മണിയോടെ കെട്ടിടത്തിന്റെ മുറ്റത്ത് വീണു കിടക്കുന്ന കണ്ട അതിഥിയെ മറ്റു വിദ്യാര്‍ഥികളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയാരുന്നു.
Discussion about this post