തൃശൂര്‍: പെങ്ങാട്ടുകരയില് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ്. സിനിമാ താരമായ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേരെ കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്തു. 1200 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശി ഡോക്ടര്‍ അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്വിന്, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഹോട്ടലിന്റെ മറവില്‍ വന്‍തോതില്‍ വ്യാജമദ്യം നിര്‍മ്മിച്ചിരുന്ന പെരിങ്ങോട്ടുകരയിലെ കേന്ദ്രമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഇരിങ്ങാലക്കുടയിലെ ഡോക്ടര്‍ അനൂപിന്റെ നേതൃത്വത്തിലായിരുന്നു വ്യാജമദ്യനിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. അറസ്റ്റിലായ ഡോക്ടര്‍ സിനിമകളിലും അഭിനയിച്ചിരുന്നു.
എക്സൈസ് നടത്തിയ റെയ്ഡില്‍ ഇവിടെ നിന്നും 1200 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നും സ്പിരിറ്റ് എത്തിച്ച് ഇവിടെ നിന്നും മദ്യം ഉണ്ടാക്കി വ്യാജ ലേബല്‍ ഒട്ടിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ ശ്രമം. ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങളുടെ മറവില്‍ വന്‍ലാഭം പ്രതീക്ഷിച്ചാണ് ഇത്തരത്തില്‍ ഒരു യൂണിറ്റ് പ്രവര്‍ത്തിച്ചത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ നടത്തിയ റെയ്ഡിലാണ് വ്യാജമദ്യം പിടിച്ചെടുത്തത്.
Discussion about this post