കൊല്ലം: ആലപ്പാടിനായി ശബ്ദമുയര്‍ത്തി പൃഥ്വിരാജും. ഒരു നാട് മുഴുവന്‍ നാമാവശേഷമാകുന്ന സ്ഥിതി. ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ കടലിന്റെ മക്കള്‍ നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം 65 ദിവസം പിന്നിട്ടുകഴിഞ്ഞു. ഖനനം മൂലം ഏകദേശം ഇരുപതിനായിരം ഏക്കര്‍ കടലായി മാറി.
കടലിന്റെ മക്കള്‍ക്കായി, അല്ലെങ്കില്‍ പ്രളയത്തില്‍പ്പെട്ടപ്പോള്‍ ജീവന്‍പോലും നോക്കാതെ നമ്മുടെ രക്ഷയ്‌ക്കെത്തിയ നമ്മുടെ നാവികസേനയ്ക്കായി ഒത്തിരിപേര്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ടൊവീനോയും ജോസഫ് അന്നക്കുട്ടി ജോസിനുമൊക്കെ പിറകെ ആലപ്പാടിനായി ശബ്ദമുയര്‍ത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍.
‘ഒരു ഫേസ്ബുക് പോസ്റ്റ് എത്രമാത്രം സഹായകമാകുമെന്ന് എനിക്കറിയില്ല. ഒരു പ്രതിസന്ധി ശ്രദ്ധയില്‍പ്പെടുമ്പോള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ എടുത്തു ചാടുന്നത് അര്‍ത്ഥവത്തല്ലാത്ത കാര്യമായാണ് തോന്നുന്നത്. മനുഷ്യരുടെയും, അവര്‍ വീടെന്നു വിളിക്കുന്ന സ്ഥലത്തിന്റെയും അപകടകരമായ നിലനില്‍പ്പും പ്രൈം ടൈം വാര്‍ത്തകളുടെ പ്രിയ ഭോജനമായി മാറുന്നു.
ഈ പോസ്റ്റ് ഹാഷ് ടാഗുകൊണ്ടു ഞാന്‍ അവസാനിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ എല്ലാം ഒരു ഹാഷ് ടാഗ് ആയി ഒതുങ്ങിപ്പോകുന്നെന്ന വേദനാജനകമായ ചിന്ത അല്‍പ്പം വിഷമകരമാണ്. എന്റെ ശബ്ദം നിരന്തരം വളര്‍ന്നു വരുന്നൊരു കൂട്ടായ ശബ്ദത്തിന്റെ ഭാഗമാകും. പെട്ടെന്ന് അല്ലെങ്കില്‍ കുറച്ചുകൂടെ താമസിച്ച് ആ ശബ്ദം അധികാരികളെ പ്രവര്‍ത്തനത്തിലേക്ക് നയിക്കുമെന്നും പ്രത്യാശിക്കുന്നു.’എന്ന് താരം പറയുന്നു.
ഇംഗ്ലീഷിലുള്ള താരത്തിന്റെ കുറിപ്പുകണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ലാസ്റ്റ് tag കണ്ടപ്പോള്‍ മാത്രം കാര്യം പിടികിട്ടിയത്, ഈ കടും കട്ടി english ഒഴുവാക്കി കൂടെ മ്മക്ക് മനസിലാകും പക്ഷെ മലയാള ഭാഷ ഇഷ്ടമാണ്.. ഇവിടെ പലരും സാധാ മലയാളികളും …
അവര്‍ ആഗ്രഹിക്കുന്നത് താങ്കള്‍ ഒന്നെങ്കില്‍ സിംപിള്‍ ഇംഗ്‌ളീഷ് അല്ലെങ്കില്‍ മലയാളം എഴുതി കാണാന്‍ ആണ്, Sasi Tharoor Please help, സാറെ സാറിനോട് ഇതുപോലുള്ള കാര്യങ്ങള്‍ വല്യ ബഹുമാനമാണ്..പക്ഷെ ഇതെ സംഭവം മലയാളതില്‍ എഴുതിയിരുന്നു എങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ വായിച്ചേനെ, ഡിമാന്‍ഡ് ഡബ്ബിള്‍ ആയേനെ, റീച് കൂടിയെനേ, എന്തേലും..
ഇതിപ്പോള്‍ നോട്ടു നിരോധന സമയത്തു 2000രൂപേന്റെ നോട്ട് കിട്ടിയ അവസ്ഥ ആയി പോയി, സംഗതി കളര്‍ ആയിട്ടുണ്ടല്ലോ…. ഒന്നും മനസിലായില്ല ല്ലെങ്കിലും അവസാനത്തെ ടാഗ് കണ്ടപ്പോള്‍ കാര്യം പിടികിട്ടി . എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്