തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്ത് റുവൈസിന്റെ പിതാവിനെയും പ്രതി ചേര്‍ത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുള്‍ റഷീദിനെയാണ് കേസിലെ രണ്ടാം പ്രതിയാക്കിയത്.
സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്‍ റഷീദിനെതിരെ ചുമത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടതിലും അതിന്റെ പേരില്‍ വിവാഹം മുടക്കിയതിലും അബ്ദുള്‍ റഷീദിനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അബ്ദുള്‍ റഷീദ് വീട്ടില്‍ ഇല്ല. അയാള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ് പോലീസ്.
Discussion about this post