തിരുവനന്തപുരം: വിടപറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ച് നേതാക്കള്‍. കാനത്തിന്റെ മരണത്തിലൂടെ സിപിഐക്കും ഇടതു മുന്നണിക്കും കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണദ്ദേഹമെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.
ഉള്‍ക്കൊള്ളാനാവാത്ത വേദനയാണ് കാനത്തിന്റെ വിട വാങ്ങലെന്നും അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത ഇടതുപക്ഷത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെയും കനത്ത നഷ്ടമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അനുസ്മരിച്ചു.
മുന്‍ഗാമികളെ പോലെ കാനവും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തില്ലെന്നും ആറ് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതം, മികച്ച നിയമസഭ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുസ്മരിച്ചു.
സമുന്നതനായ പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കുള്ള സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരമാണെന്ന് ആര്‍ ബിന്ദു അനുസ്മരിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലും ആദരാഞ്ജലികള്‍ നേര്‍ന്നു.