കേരളത്തിലെ അരുവി കാണാന്‍ എത്തി, യുവാവ് മുങ്ങിമരിച്ചു

death | bignewslive

കോട്ടയം: അരുവി കാണാനെത്തിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശി മനോജാണ് മരിച്ചത്. തീക്കോയ് പഞ്ചായത്തിലെ മര്‍മല അരുവിയിലാണ് മനോജ് മുങ്ങി മരിച്ചത്.

പതിവായി വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് മര്‍മല അരുവി. ഇന്ന് വൈകീട്ടാണ് സംഭവം. വിനോദസഞ്ചാരികളുടെ ഒന്‍പതംഗ സംഘത്തില്‍പ്പെട്ട ആളായിരുന്നു മനോജ്.

മനോജ് കൂട്ടുകാര്‍ക്കൊപ്പം കുളിച്ച് കൊണ്ടിരിക്കെ ഒഴുക്കില്‍പ്പെടുകയായിരുന്നു. സംഭവം കണ്ട ഒപ്പമുണ്ടായിരുന്നവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ യുവാവിനെ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഈരാറ്റുപേട്ട പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Exit mobile version