റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി കുതിക്കുന്നു

തിരുവനന്തപുരം: റെക്കോഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി. ഇന്നലെ 8.54 (8,54,77,240) കോടി രൂപയായിരുന്നു കെഎസ്ആര്‍ടിയിയുടെ വരുമാനം. ഇതിന് മുമ്പ് വകുപ്പിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് 2018 ഫെബ്രുവരി 19ന് ആയിരുന്നു. 8,50,68,777 രൂപ ആയിരുന്നു അന്നത്തെ കളക്ഷന്‍.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 500 ബസുകളും 2500 ജീവനക്കാരേയും കുറച്ച് ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ബസുകള്‍ ഓടുന്നതും, റൂട്ടുകളുടെ പുനക്രമീകരണവുമാണ് വരുമാന നേട്ടത്തിന് കാരണമായെതെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.

Exit mobile version