കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരി ജീവനൊടുക്കിയത് കടുത്ത ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന്. ശാരീരികവും മാനസികവുമായ പീഡനം സഹിക്കാന്‍ വയ്യെന്ന് ഷബീന പലവട്ടം വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ആരും കാര്യമായെടുത്തില്ലെന്ന് പോലീസ് പറയുന്നു. ഓര്‍ക്കാട്ടേരി സ്വദേശിയായ ഷബീന (30) തിങ്കളാഴ്ചയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്.
ഷബീനയാണ് തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍തൃമാതാവിന്റെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഷബീന ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് തടയാന്‍ ഭര്‍തൃപിതാവ് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.
ഷബീനയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജീവനൊടുക്കുമെന്ന പറഞ്ഞിട്ടും യുവതിയെ രക്ഷിക്കാന്‍ ഭര്‍തൃപിതാവും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഷബീനയുടെ കുടുംബം എടച്ചേരി പൊലീസില്‍ പരാതി നല്കി.
Discussion about this post