ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കും

ഷഹനയുടെ ആത്മഹത്യയില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ ഷഹനയുടെ സുഹൃത്ത് ഡോക്ടര്‍ റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്നതിനാണ് പോലീസ് തീരുമാനം.

ബന്ധുക്കള്‍ സ്ത്രീധന തുക ചോദിക്കുകയും സമ്മര്‍ദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ ഉമ്മ മൊഴി നല്‍കിയിരുന്നു. ഇതിന്റെ
അടിസ്ഥാനത്തില്‍ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും.

അതേസമയം, റുവൈസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് റുവൈസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version