ഭര്‍ത്താവിന് പിന്നാലെ ലില്ലിയും പോയി; കളമശ്ശേരി സ്‌ഫോടനത്തില്‍ മരണസംഖ്യ എട്ടായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലി. ഇവരുടെ ഭര്‍ത്താവ് എകെ ജോണ്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

ഒക്ടോബര്‍ 29ന് രാവിലെ 9.30 യോടെയാണ് കളമശേരി സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനിലാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സ്‌ഫോടനം നടന്നു. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശി ലെയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂര്‍ നീലീശ്വരത്തെ ലിബ്ന(ഏഴ്), അമ്മ സാലി, സഹോദരന്‍ പ്രവീണ്‍, തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സംഭവത്തില്‍ ഇതുവരെ മരിച്ച മറ്റുള്ളവര്‍.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമനിക് മാര്‍ട്ടിന്‍ എന്ന തമ്മനം സ്വദേശി സ്വമേധയാ പോലീസില്‍ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തൃശൂര്‍ ജില്ലയിലെ കൊടകര സ്റ്റേഷനില്‍ കീഴടങ്ങിയത്.

Exit mobile version