പത്തനംതിട്ട: തിരുവല്ലയിൽ നവജാതശിശുവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ 20കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്.
നീതു കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ചയാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമികവിവരം. അതേസമയം, നീതു ഗർഭിണിയാണെന്ന വിവരം ഇവരുടെ ഹോസ്റ്റലിലെ അന്തേവാസികളോ ബന്ധുക്കളോ ഒന്നും അറിഞ്ഞിരുന്നില്ല.
ALSO READ- കോടതി മുറ്റത്ത് ജീപ്പിനുള്ളിൽ വെച്ച് ആക്രമാസക്തരായി അശ്വതിയും ഷാനിഫും; കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതികൾ തമ്മിൽ ഏറ്റുമുട്ടൽ
യുവതി ഗർഭിണിയാണെന്ന വിവരം ഇവരിൽ നിന്നെല്ലാം മറച്ചുവെച്ചിരുന്നു. ഇവർ തൃശ്ശൂർ സ്വദേശിയായ കാമുകനിൽനിന്നാണ് ഗർഭം ധരിച്ചതെന്നാണ് പോലീസിന് നൽകിയ മൊഴി. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകന് പങ്കുണ്ടോ എന്നതുൾപ്പടെ പോലീസ് അന്വേഷിക്കുകയാണ്.
്.
Discussion about this post