തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കും. റുവൈസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഫോണ്‍ വിശദമായി പരിശോധിച്ചെങ്കിലും ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണുള്ളത്.
ഈ സാഹചര്യത്തിലാണ് റുവൈസിന്റെ ഫോണിലെ വാട്‌സ് ആപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ളവയില്‍ വിശദമായ പരിശോധനക്കായി ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയര്‍ന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തില്‍ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്.