തിരുവനന്തപുരം: സര്‍വ്വകാല കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി. 8.54 (8,54,77,240) കോടി രൂപയാണ് ഇന്നലത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം. ഇതിന് മുമ്പ് ഉയര്‍ന്ന വരുമാനം കിട്ടിയത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 നായിരുന്നു. 8,50,68,777 രൂപയായിരുന്നു അന്ന് വരുമാനം.
ബസുകളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വലിയ കുറവുണ്ടായിട്ടും വരുമാന നേട്ടത്തിന് കാരണമായത് യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ബസുകള്‍ ഓടുന്നതും, റൂട്ടുകളുടെ പുനക്രമീകരണവുമാണ് എന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 500 ബസുകളും 2500 ജീവനക്കാരുടെയും കുറവാണ് ഉണ്ടായത്.