യുവഡോക്ടര്‍ ഷഹാനയുടെ മരണം; ആരോപണവിധേയനായ ഡോക്ടറെ ഭാരവാഹി സ്ഥാനത്ത് നിന്ന് നീക്കി പിജി ഡോക്ടര്‍മാരുടെ സംഘടന

shahana

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവഡോക്ടര്‍ ഷഹാനയുടെ മരണത്തില്‍ ആരോപണവിധേയനായ ഡോക്ടറെ ഭാരവാഹി സ്ഥാനത്ത് നിന്ന് നീക്കി പിജി ഡോക്ടര്‍മാരുടെ സംഘടന. സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്തുമായി നടത്താനിരുന്ന വിവാഹം മുടങ്ങിയതാണ് യുവ ഡോക്ടര്‍ ഷെഹന ആത്മഹത്യ ചെയ്യാന്‍ കാരണം.

സ്ത്രീധനം ചോദിക്കുന്നതും നല്‍കുന്നതും സാമൂഹിക തിന്മയാണെന്നും അന്വേഷണത്തില്‍ സുതാര്യതയെ ഉറപ്പാക്കാനാണ് ഭാരവാഹി സ്ഥാനത്ത് നിന്ന് ഡോക്ടറെ നീക്കിയ നടിപടിയെന്നും കെഎംപിജിഎ അറിയിച്ചു.

ഡോക്ടര്‍ ഷഹ്നയ്ക്ക് ഒപ്പമാണ് സംഘടനയെന്നും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികള്‍ സഹായത്തിനായി മുന്നോട്ട് വരണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മുന്‍വിധികള്‍ ഒഴിവാക്കണം എന്നും കെഎംപിജിഎ പുറത്തിറക്കിയ കുറിപ്പില്‍ നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് ഷെഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടിയ അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ചായിരുന്നു മരണം.

Exit mobile version